ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വാർത്താ സമ്മേളനം വിളിച്ചു. ഇന്ന് വൈകിട്ട് 6 മണിക്ക് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നടക്കുക. 2023 ഫെബ്രുവരി 9 നായിരുന്നു മുഖ്യമന്ത്രി ഒടുവിൽ മാധ്യമങ്ങളെ കണ്ടത്.
ഏഴ് മാസത്തിന് ശേഷം വാർത്താസമ്മേളനം നടത്തുന്നത് നിപ സാഹചര്യത്തിലായിരിക്കുമെന്നാണ് സുചന. അങ്ങിനെയാണെങ്കിൽ സംസ്ഥാനം ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുമെല്ലാം മുഖ്യമന്ത്രി വിശദീകരിച്ചേക്കും. വനിതാ സംവരണ ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച സാഹചര്യത്തിൽ ഇതും പ്രധാന വിഷയമായേക്കും.
Tags: