കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ സ്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. മരിച്ചവരില്‍ നാലു പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരുക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇദ്ദേഹവും മരിച്ചതോടെ മരണസംഖ്യ അഞ്ചായി. കാസര്‍ഗോഡ് മൊഗ്രാല്‍ സ്വദേശികളാണ് മരണപ്പെട്ടവര്‍. സ്കൂള്‍ ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. വളവില്‍ വച്ച് നിയന്ത്രണം വിട്ട സ്കൂള്‍ ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
കാസര്‍ഗോഡ് സ്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര് മരിച്ചു
September 25, 2023 7:36 PM
More Stories from this section
ഞെട്ടിച്ച് കേന്ദ്രം, ആരിഫ് ഖാനെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി, ബിഹാർ ഗവർണറാകും; രാജേന്ദ്ര വിശ്വനാഥ് ആർലെകർ പുതിയ കേരള ഗവർണർ
‘രണ്ട് നടിമാർക്ക് കൊടുക്കാൻ കൊണ്ടുവന്നത്’, മലപ്പുറത്ത് അരക്കിലോയിലേറെ ലഹരിമരുന്നുമായി പിടിയിലായ പ്രതിയുടെ മൊഴി, അന്വേഷണം ഊർജിതം
‘ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചത് ബിജെപി പ്രതിനിധിയെ അല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ’, വിവാദങ്ങൾക്ക് മറുപടിയുമായി സിബിസിഐ