കറാച്ചി: അഹമ്മദാബാദില്‍ നിന്ന് ദുബായിലേക്ക് പോവുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനം മെഡിക്കല്‍ എമര്‍ജന്‍സി കാരണം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രി 9.30 ഓടെ സ്പൈസ് ജെറ്റ് വിമാനം എസ്ജി -15 കറാച്ചിയില്‍ അടിയന്തരമായി ഇറക്കിയതായും ഒരു യാത്രക്കാരന് വൈദ്യസഹായം നല്‍കിയതായും അവര്‍ പറഞ്ഞു.
ബോയിംഗ് 737 വിമാനം അഹമ്മദാബാദില്‍ നിന്ന് ദുബായിലേക്ക് പോകുമ്പോള്‍ 27 കാരനായ ധര്‍വാള്‍ ദര്‍മേഷ് എന്ന യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതായി സംശയിക്കുകയും വൈദ്യസഹായം ആവശ്യമായി വരികയും ചെയ്തു, തുടര്‍ന്നാണ് അടിയന്തരലാന്‍ഡിംഗ് നടത്തിയതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) വക്താവ് പറഞ്ഞു.
വൈദ്യചികിത്സയ്ക്ക് ശേഷം യാത്രക്കാരന്‍ സുഖം പ്രാപിച്ചതായും വിമാനത്തില്‍ ഇന്ധനം നിറച്ചതായും യാത്ര തുടര്‍ന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.