ബേജിംഗ്: ചൈനയിലെ ഗ്രാമീണ മേഖലയില്‍ പടരുന്ന എയ്ഡ്സ് പകര്‍ച്ചവ്യാധിയെക്കുറിച്ച് പുറംലോകത്തിന് അറിവുനല്‍കിയ വിഖ്യാത ഡോക്ടര്‍ ഗാവോ യാവോജി (95) അന്തരിച്ചു.
2009 മുതല്‍ ന്യൂയോര്‍ക്കിലായിരുന്ന ഡോക്ടര്‍ വാര്‍ദ്ധക്യ കാരണങ്ങളാല്‍ അന്തരിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
രക്തം വില്‍ക്കുന്ന ബിസിനസുകള്‍ ഗ്രാമപ്രദേശങ്ങളില്‍ എച്ച്‌ഐവി വ്യാപനത്തിലേക്ക് നയിച്ചതെങ്ങനെയെന്ന് തന്റെ ജോലിക്കിടെ അവര്‍ കണ്ടെത്തുകയായിരുന്നു.
ചൈനയിലെ എയ്ഡ്സ് ആക്ടിവിസത്തിന്റെ മുന്‍നിരയിലായിരുന്ന അവര്‍ രോഗികളെ ചികിത്സിക്കുന്നതിനായി രാജ്യത്തുടനീളം യാത്ര ചെയ്തു, അത് പലപ്പോഴും അവരുടെ കയ്യില്‍നിന്നും പണമുപയോഗിച്ചാണ് നടത്തിയിരുന്നത് എന്നതും ശ്രദ്ധേയം.
1927-ല്‍ ഷാന്‍ഡോങ് പ്രവിശ്യയില്‍ ജനിച്ച അവരും കുടുംബവും രണ്ടാം ലോകമഹായുദ്ധസമയത്ത് മധ്യ ഹെനാന്‍ പ്രവിശ്യയിലേക്ക് പലായനം ചെയ്തു. പരിശീലനത്തിലൂടെ ഗൈനക്കോളജിസ്റ്റായ അവള്‍ 1996-ല്‍ ഹെനാനിലെ മധ്യ പ്രവിശ്യയില്‍ തന്റെ പ്രഥമ എയ്ഡ്‌സ് രോഗിയെ കണ്ടുമുട്ടി. പിന്നീടിങ്ങോട്ടാണ് എയ്ഡി വ്യാപനത്തിന്റെ കണ്ടെത്തലിലേക്ക് അവര്‍ നടന്നടുത്തത്.