ലാനയുടെ പുസ്തക പരിചയം സെപ്റ്റംബര്‍ 23ന്

ന്യൂയോര്‍ക്ക്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ”പുസ്തകപരിചയം” ഈ വരുന്ന ശനിയാഴ്ച്ച, സെപ്റ്റംബര്‍ 23-ന് രാവിലെ 10-ന് (US CST, 8.30 PM IST) സൂം മീറ്റിംങ്ങിലൂടെ നടക്കും. അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരനും ലാന മുന്‍ പ്രസിഡന്റുമായ മനോഹര്‍ തോമസിന്റെ ”കിളിമഞ്ജാരോയില്‍ മഴ പെയ്യുമ്പോള്‍” എന്ന് കൃതി എഴുത്തുകാരന്‍ കെ. കെ. ജോണ്‍സണ്‍ പരിചയപ്പെടുത്തും. തുടര്‍ന്ന് കൃതിയെ അമേരിക്കയിലെ പ്രശസ്ത എഴുത്തുകാര്‍ വിലയിരുത്തുകയും മറ്റുള്ളവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുകയും ചെയ്യും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ഈ ശനിയ്‌ഴ്ച്ച പങ്കുചേരാവുന്നതണ്. എല്ലാ സാഹിത്യാസ്വാദകര്‍ക്കും സ്വാഗതം.

Zoom meeting ID: 876 6583 0001

Zoom meeting link: https://us02web.zoom.us/j/87665830001

ലാനയുടെ പതിമൂന്നാം ദേശീയ സമ്മേളനം ഒക്ടോബര്‍ 20-22 തീയതികളില്‍ നാഷ്വില്ലില്‍ നടക്കും. ഇരുപത്തിഞ്ച് വര്‍ഷം പിന്നിട്ട ലാനയുടെ പതിമുന്നാം ദേശീയ സമ്മേളനം ടെന്നിസ്സിയിലെ നാഷ്വില്ലില്‍ 2023 ഒക്ടോബറില്‍ മാസം 20, 21, 22 തിയതികളിലാണ് നടക്കാന്‍ പോകുന്നത്. 3 ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ വേദി ആശാന്‍ നഗര്‍ ആയിരിക്കും. കവിത്രയങ്ങളില്‍ ആശയഗംഭീരനായ കുമാരനാശാന്‍ വിട പറഞ്ഞിട്ട് 100 വര്‍ഷം പൂര്‍ത്തിയാകുന്നു. സമ്മേളനം പ്രശസ്ത എഴുത്തുകാരന്‍ കെ. പി. രാമനുണ്ണി നിര്‍വഹിക്കും.

സമ്മേളനത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനത്തിന് പ്രത്യേക പവലിയന്‍ ഉണ്ടായിര്‍ക്കും. തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ എഴുത്തുകാരനും ലാന ലൈബ്രേറിയനുമായ അബ്ദൂള്‍ പുന്നയൂര്‍ക്കുളവുമായി ബന്ധപ്പെടേണ്ടതാണ്. (WhatsApp number: +91 85928 25825)

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള വിശദവിവരങ്ങള്‍ lanalit.org എന്ന ലാനയുടെ വെബ്‌സൈറ്റിലും താഴെയും കാണാവുന്നതാണ്സമ്മേളനത്തില്‍ പ്രതിനിധിയായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്കും മറ്റു വിശദവിവരങ്ങളും താഴെ കൊടുക്കുന്നു.

മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള രജിസ്റ്റട്രേഷന്‍ ഫീസ്
ഒരാള്‍ മാത്രം: $125.00
കുടുംബം: $150.00

റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി: 2023 ഒക്ടോബര്‍ 1 ഞായറാഴ്ച്ച

റജിസ്റ്ററേഷന്‍ ലിങ്ക്: https://docs.google.com/forms/d/1TNqyAHMdTo22i5O4yQ3JiveMZiCxb0_mbGX3f_HcR2I

റജിസ്റ്ററേഷന്‍ ഫീസ് Zelle വഴിയോ ചെക്ക് മുഖേനെയോ തഴെ കാണുന്ന വിധത്തില്‍ അടക്കാവുന്നതാണ്.

Zelle: lanalit97@gmail.com (preferred method of payment)

ചെക്ക് അയക്കേണ്ട വിലാസം: LANA President, 2135 Schumacher Dr., Naperville, IL 60540.

Check Payable to ‘LANA’

നിങ്ങളുടെ ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നതിനുള്ള ലിങ്കും വിശദവിവരങ്ങളും താഴെ ചേര്‍ക്കുന്നു.

മുറി വാടക: $124 + applicable taxes & fese

30 മുറികള്‍ സമ്മേളനത്തിന്റെ ഭാഗമായി മാറ്റി വെച്ചിട്ടുണ്ട്. ചുരുങ്ങിയ വാടകക്ക് മുറി ലഭിക്കുന്നതിന് കഴിയാവുന്നത്ര വേഗത്തില്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമല്ലോ.

More Stories from this section

family-dental
witywide