ബ്യൂണസ് ഐറിസ്: ശക്തമായ കൊടുങ്കാറ്റില്‍ അര്‍ജന്റീനയിലെ തുറമുഖ നഗരമായ ബഹിയ ബ്ലാങ്കയില്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് 13 പേര്‍ മരിച്ചു.
കനത്ത മഴയും കാറ്റും ബഹിയ ബ്ലാങ്കയിലെ അപകടത്തിന്റെ ആക്കം കൂട്ടി, സ്‌കേറ്റിംഗ് മത്സരം നടക്കുന്ന ഒരു സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നുപോയിട്ടുണ്ട്.
ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സ്ഥലത്ത് അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനം നടത്തിവരികയാണ്.
മണിക്കൂറില്‍ 140 കിലോമീറ്റര്‍ (87 മൈല്‍) വേഗത്തിലുള്ള കാറ്റാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്, ഇതേത്തുടര്‍ന്ന് ചില ഭാഗങ്ങളില്‍ വൈദ്യുതി വിഛേദിക്കപ്പെട്ടിട്ടുണ്ട്.
Tags: