കാൺപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും

ന്യൂഡൽഹി : ഉത്തർപ്രദേശ് കാൺപൂരിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബി,സി ബാധയുള്ളതായി കണ്ടെത്തൽ. താലസീമിയ ബാധിതരായ കുട്ടികളാണ് രക്തം സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ ഗുരുതരമായ ആരോഗ്യസ്ഥിതിയിലാണ് കുട്ടികൾ എന്ന് ആശുപത്രി അധികൃതർ തന്നെ സ്ഥിരീകരിച്ചു. കാൺപൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള ലാല ലജ്പത് റായ് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

രക്തം നൽകുന്നതിന് മുമ്പ് നടത്തേണ്ട വൈറസ് പരിശോധനകൾ പരാജയപ്പെട്ടതാകാം കാരണമെന്നാണ് വിലയിരുത്തൽ. രോഗ ഉറവിടം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തൽ.

ഹെപ്പറ്റൈറ്റിസ് രോഗികളെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലേക്കും, എച്ച് ഐ വി രോഗികളെ കാൺപൂരിലെ എച്ച് ഐ വി റെഫെറൽ സെന്ററിലേക്കും റെഫർ ചെയ്തിട്ടുണ്ടെന്നും ലാല ലജ്പത് റായ് ഹോസ്പിറ്റൽ പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ അരുൺ ആര്യ പറയുന്നു.

ഡോ. ആര്യ പറഞ്ഞതനുസരിച്ച് വൈറസിന്റെ ‘വിൻഡോ പിര്യയഡിലായിരിക്കണം കുട്ടികൾ രക്തം സ്വീകരിച്ചത്. സാധാരണ നിലയിൽ ആരെങ്കിലും രക്തം ദാനം ചെയ്തു കഴിഞ്ഞാൽ അത് മറ്റൊരാൾക്ക് നൽകുന്നതിന് മുമ്പ് എല്ലാവിധ പരിശോധനകളും നടത്തണമെന്നാണ് നിയമം. എന്നാൽ രക്തത്തിലുള്ള വൈറസിന്റെ സാന്നിധ്യത്തെ പരിശോധനയിൽ മനസിലാക്കാൻ സാധിക്കാത്ത കാലയാളവാണ് ‘വിൻഡോ പീര്യയഡ്’

രക്തം സ്വീകരിച്ച 180 രോഗികളിൽ ഇപ്പോൾ അണുബാധയുണ്ടായ 14 പേരും 6നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. അവരിൽ 7 പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും, അഞ്ചുപേർക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ടപേർക്ക് എച്ച് ഐ വിയും ബാധിച്ചു. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണിവർ.

വൈറൽ ഹെപ്പറ്റൈറ്റിസ് കണ്ൾഡട്രോൾ ബോർഡ് വിഷയം അന്വേഷിക്കും. ഹെപ്പറ്റൈറ്റിസിന്റെയും എച് ഐ വിയുടെയും ഉറവിടം കണ്ടെത്തലായിരിക്കും ബോർഡിന്റെ പ്രധാന ലക്ഷ്യം.

14 children infected with HIV, Hepatites after blood transfusion in Kanpur govt, hospital

More Stories from this section

family-dental
witywide