മൃതദേഹങ്ങൾ ചീഞ്ഞഴുകി: അൽ ഷിഫ ആശുപത്രിയിൽ ഒറ്റ കുഴിമാടം തീർത്ത് 179 പേരെ കൂട്ടമായി സംസ്കരിച്ചു

ഗാസ: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയിലുണ്ടായിരുന്ന 179 മൃതദേഹങ്ങൾ ഒറ്റക്കുഴിമാടത്തിൽ അടക്കി. ആശുപത്രി മുറ്റത്ത് വലിയ കുഴിമാടമുണ്ടാക്കി എല്ലാവരെയും ഒരുമിച്ച് അടക്കുകയായിരുന്നുവെന്ന് ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയ അറിയിച്ചു. മരിച്ചവരിൽ ഏഴ് കുട്ടികളും 29 ഐസിയു രോഗികളുമുണ്ട്. ദിവസങ്ങളായി ആശുപത്രിയിലെ വൈദ്യുതി നിലച്ചിട്ട്. ഇന്ധനവും തീർന്നു. ആശുപത്രി ഇസ്രയേൽ സൈന്യം വളഞ്ഞിരിക്കുകയാണ്.

എത്രയോ ദിവസങ്ങളായി മോർച്ചറിയിൽ വൈദ്യുതിയുണ്ടായിരുന്നില്ലെന്നും ഒക്ടോബർ ഏഴിന് ശേഷം ഒരിക്കൽപോലും ഇന്ധനം വഹിച്ചുകൊണ്ടുള്ള ട്രക്കുകൾ ഗാസയിലേക്ക് വന്നിട്ടില്ലെന്നും ആശുപത്രി വൃത്തങ്ങൾ പറയുന്നു. അൽഷിഫ ആശുപത്രി ഐസിയുവിൽ 29 പേരാണ് മരിച്ചത്. ഒടുവിൽ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവരും കൂട്ടത്തോടെ കുഴിച്ചുമൂടപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ആശുപത്രി സമുച്ചയത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി അഴുകിക്കൊണ്ടിരിക്കുന്ന ശവശരീരങ്ങളുണ്ടായിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആക്രമണം കടുത്തതോടെ മൃതദേഹങ്ങൾ കുഴിച്ചുമൂടേണ്ട അവസ്ഥയിലേക്കെത്തുകയായിരുന്നെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രയുടെ അടിയിലെ ഭൂഗർഭ അറയിൽ ഹമാസിന്റെ പ്രത്യേക കേന്ദ്രമുണ്ടെന്ന ധാരണയിൽ ഇസ്രായേൽ സൈനിക ടാങ്കുകൾ അൽഷിഫ ആശുപത്രി ഗേറ്റുകൾ വളഞ്ഞിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ആരോപണം ഹമാസ് തള്ളിയിരുന്നു. ആശുപത്രയിൽ ഇന്നു നടത്തിയ ആക്രമണത്തിൽ ഒരുപാട് പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

170 Palestinians Buried in Mass Grave at Al-Shifa Hospital in Gaza

More Stories from this section

family-dental
witywide