റേഷന്‍ വിതരണം സുഗമമാക്കും; സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

തിരുവനന്തപുരം: സുഗമമായ റേഷന്‍ വിതരണത്തിനായി സംസ്ഥാന ധനവകുപ്പ് സപ്ലൈകോയ്ക്ക് 185.64 കോടി രൂപ അനുവദിച്ചു. റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ ഭാഗമായാണ് തുക അനുവദിച്ചത്. റേഷന്‍ വിതരണത്തിനായുള്ള തുകയുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഇനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ബജറ്റില്‍ നീക്കിവച്ച തുക മുഴുവന്‍ കോര്‍പ്പറേഷന് നല്‍കാന്‍ തീരുമാനിച്ചത്.

അതേസമയം തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഇനി കെ സ്മാര്‍ട്ട് വഴിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് എന്ന സംയോജിത സോഫ്റ്റ് വെയര്‍ ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

More Stories from this section

family-dental
witywide