രജൗറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ ബാജി മാളിലെ വനമേഖലയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍  നാലു സൈനികർക്കു വീരമൃത്യു. ഇതില്‍ രണ്ട് സൈനിക ഓഫീസര്‍മാരും രണ്ട് സൈനികരും ഉള്‍പ്പെടും.

വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് സൈന്യത്തിന്റെ പ്രത്യേക സേനയും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.

ജൗറി ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ 5 ഭീകരരെ സൈന്യം വധിച്ചു. ലഷ്കർ ഭീകരരാണ് കൊല്ലപ്പെട്ടത്.

More Stories from this section

family-dental
witywide