ഈജിപ്തില്‍ രണ്ട് ഇസ്രയേല്‍ പൗരന്മാര്‍ വെടിയേറ്റ് മരിച്ചു

കെയ്റോ: ഈജിപ്തിലെ അലെക്സാന്‍ഡ്രിയയില്‍ വിനോദസഞ്ചാരികളായ രണ്ട് ഇസ്രയേലി പൗരന്മാരെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചുകൊന്നു. ഒരു ഈജിപ്ഷ്യന്‍ പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്. വെടിവയ്പ്പില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും എക്സ്ട്രാ ന്യൂസ് ടെലിവിഷന്‍ ചാനല്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അക്രമിയെന്ന് സംശയിക്കുന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തതായും സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നു. അലക്സാന്‍ഡ്രിയയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സക റെസ്ക്യു സര്‍വീസും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈജിപ്തിലെ സംഭവം. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 313 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തില്‍ ഇതുവരെ രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

More Stories from this section

family-dental
witywide