ഓക്ലഹോമ: ഞായറാഴ്ച പുലർച്ചെ ഓക്ലഹോമയിലെ ഒരു വീട്ടിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. മൂന്നു പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. വീട്ടിൽ നടന്ന ഒരു ഒത്തുകൂടലിനിടെ വാക്കുതർക്കം ഉടലെടുക്കുകയും വെടിവയ്പ് നടക്കുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്നാൽ വെടിയുതിർത്തത് എത്രപേരാണ്, എന്തായിരുന്നു കാരണം തുടങ്ങിയ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പുലർച്ചെ രണ്ട് മണിയോടെ പൊലീസ്ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിച്ചതായി തുൾസ പൊലീസ് പറഞ്ഞു.
പരുക്കേറ്റവരിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. നാലുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിയ ശേഷം ഒരാൾ മരിച്ചു. സംഭവം നടക്കുന്ന സമയത്ത് നാല് കൊച്ചുകുട്ടികൾ വീടിന്റെ പുറകുവശത്തെ മുറിയിൽ ഉണ്ടായിരുന്നെങ്കിലും അവർക്ക് പരുക്കൊന്നും പറ്റിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
2 killed, 3 injured in firing at a gathering in US’ Oklahoma