
ടെക്‌സാസ്: നോര്‍ത്ത് ടെക്‌സാസില്‍ ഫാര്‍മേഴ്സ് ബ്രാഞ്ചിലെ വീട്ടിനുള്ളില്‍ സഹോദരിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാസില്‍ടണ്‍ പ്ലേസിലെ 13200 ബ്ലോക്കിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് 47കാരിയായ കാറ്റലീന വാല്‍ഡെസ് ആന്‍ഡ്രേഡ്, 43കാരിയായ മെഴ്സ്ഡ് ആന്‍ഡ്രേഡ് ബെയ്ലോണ്‍ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മെഡിക്കല്‍ എക്‌സാമിനര്‍ രേഖകള്‍ പ്രകാരം സഹോദരിമാരുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അന്വേഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഫാര്‍മേഴ്സ് ബ്രാഞ്ച് പോലീസ് വക്താവ് സ്റ്റീവന്‍ റഥര്‍ഫോര്‍ഡ് സ്ഥിരീകരിച്ചു. കൊലപാതകത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല. അറസ്റ്റിലായ ആളുടെ പേരും ആ വ്യക്തി നേരിടുന്ന ആരോപണങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.
2 women found dead in North Texas home day after Thanksgiving, suspect arrested: police