കേരള ടൂറിസത്തിന് വീണ്ടും പുരസ്കാരത്തിളക്കം; ഐസിആര്‍ടി ഇന്ത്യ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം∙ 2023ലെ ഐസിആർടി ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം ഗോൾഡ് അവാർഡ് കേരളത്തിന്. ടൂറിസം മേഖലയിൽ പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കുന്നതിനാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസം മേഖലയിൽ വനിത സംരംഭങ്ങളുടെ ഇടപെടലുകളും പരിഗണിക്കപ്പെട്ടു.

ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡിലേക്കും കേരളം നാമനിർദേശം ചെയ്യപ്പെട്ടു. ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡെന്ന് എന്ന് മന്ത്രി പി.എ‌. മുഹമ്മദ് റിയാസ് പറഞ്ഞു.

More Stories from this section

family-dental
witywide