മൂന്ന് കോടി ലോട്ടറിയടിച്ചെന്ന് ഇമെയില്‍, സ്‌കാമാണെന്ന് കരുതി തള്ളിക്കളഞ്ഞു; ഒടുവില്‍ സംഗതി സത്യമായപ്പോള്‍

അപ്രതീക്ഷിതമായി ഭാഗ്യമെത്തിയപ്പോള്‍, വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ ആകെ അമ്പരപ്പിലാണ് യുഎസിലെ മിഷിഗണില്‍ നിന്നുള്ള 67കാരന്‍. മൂന്ന് കോടിയോളം രൂപ ലോട്ടറിയടിച്ചെന്ന് വ്യക്തമാക്കി മിഷിഗണ്‍ ലോട്ടറി വകുപ്പ് മെയിലയച്ചപ്പോള്‍ എന്തോ ഇമെയില്‍ സ്‌കാമാണെന്നാണ് അദ്ദേഹം കരുതിയത്. തന്റെ ഓര്‍മ്മയില്‍ ജാക്‌പോട്ട് ലോട്ടറി ടിക്കറ്റ് എടുത്തതായും ഇല്ലായിരുന്നു എന്നതിനാല്‍ ആ ഭാഗ്യം അദ്ദേഹം വിശ്വസിച്ചതേയില്ല. എന്നാല്‍ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക മെയില്‍ ഐഡിയില്‍ നിന്നു വന്ന മെയിലാണെന്നതിനാല്‍ പിന്നീട് അദ്ദേഹം വകുപ്പിലേക്ക് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

ഇ മെയില്‍ സത്യമാണെന്ന് ലോട്ടറി ഏജന്‍സി പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ കണ്ണ് തള്ളി. സന്തോഷം കൊണ്ട് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയെന്നായിരുന്നു ലോട്ടറി വിന്നറിന്റെ പ്രതികരണം. യുഎസില്‍ പലപ്പോഴും നേരിട്ട് ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനു പുറമേ ഓണ്‍ ലൈന്‍ ഗെയിമുകള്‍ കളിച്ച് വിജയിക്കുമ്പോള്‍ സമ്മാനമായും ലോട്ടറി ടിക്കറ്റുകള്‍ ലഭിക്കാറുണ്ട്.

അത്തരത്തിലൊരു ഓണ്‍ലൈന്‍ ഗെയിം കളിച്ച് വിജയിച്ചതിന് ലഭിച്ച പാരിതോഷികമായിരുന്നു ആ ടിക്കറ്റ്. അതുകൊണ്ടാണ് താന്‍ ടിക്കറ്റെടുത്ത കാര്യം അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ വരാതിരുന്നത്. പിന്നീട് ഒട്ടും വൈകാതെ തന്നെ ബാങ്കില്‍ പോയി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ 67 -കാരന്‍ തന്റെ ജാക്‌പോട്ട് തുക സ്വന്തമാക്കി. അപ്രതീക്ഷിതമായി ലഭിച്ച പണം കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാന്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide