ഇറ്റലിയിലെ ആശുപത്രിയിൽ തീപിടുത്തം: 3 പേർ വെന്തു മരിച്ചു, 200 പേരെ ഒഴിപ്പിച്ചു

റോമിനു സമീപം ടിവോലി നഗരത്തിലെ ഒരു ആശുപത്രിക്കെട്ടിടത്തിന് തീപിടിച്ച് 3 വയോധികർ വെന്തു മരിച്ചു. ആശുപത്രിയിലുണ്ടായിരുന്ന 200 പേരെ അഗ്നിരക്ഷാസേന എത്തി ഒഴിപ്പിച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. മരിച്ചത് 75 നും 85നും ഇടയിൽ പ്രായമുള്ളവരായിരുന്നു.

അഗ്നിരക്ഷാസേന ഗോവണി എത്തിച്ച് അതുവഴി ആളുകളെ പുറത്തിറക്കുകയായിരുന്നു. ഒരു ഗർഭിണിയും ഒട്ടേറെ കുട്ടികളും ഇങ്ങനെ രക്ഷപ്പെടുത്തിയവരിൽ ഉണ്ട്. രക്ഷപ്പെടുത്തിയ രോഗികളെ എല്ലാം സമീപത്തുള്ള മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായി സേന അറിയിച്ചു. തീ പിടുത്തത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.

3 dead, 200 evacuated as fire breaks out at a hospital in Italy

More Stories from this section

family-dental
witywide