പട്ന: മുസാഫർപൂരിലെ ഒരു ഗ്രാമത്തിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പെൺകുട്ടിയുടെ മൃതദേഹം ഒരു കൃഷിയിടത്തിൽ കുഴിച്ചിട്ട നിലിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ലാൽ ബാബു എന്ന 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടി മാതാപിതാക്കളോടൊപ്പം ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നതായി പോലീസ് പറഞ്ഞു. അമ്മയോട് അനുവാദം ചോദിച്ചാണ് പ്രതി പെൺകുട്ടിയെ കളിക്കാൻ കൊണ്ടുപോയത്. കുറച്ച് സമയത്തിന് ശേഷം അയാൾ പെൺകുട്ടിയുമായി തിരിച്ചെത്തി. രാത്രി 10 മണിയോടെ, അമ്മ അറിയാതെ പ്രതി വീണ്ടും പെൺകുട്ടിയെ കൂടെ കൊണ്ടുപോയി. കുട്ടിയെ കാണാനില്ലെന്ന് മനസിലായിതോടെ വീട്ടുകാർ തിരച്ചിൽ തുടങ്ങി. ലാൽ ബാബുവിന്റെ ഫോണിലേക്ക് പല തവണ വിളിച്ചെങ്കിലും മറുപടി ഇല്ലാതായതോടെ വീട്ടുകാർ സംഭവം പൊലീസിൽ അറിയിച്ചു.
അർദ്ധരാത്രിയോടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള ഒരു കൃഷിയിടത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് മുസാഫർപൂർ എഎസ്പി ഷഹ്രിയാർ അക്തർ പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകൾക്കകം ലാൽ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.