സാൽമണുകളുടെ പ്രജനനത്തിന് തടസ്സം; കലിഫോർണിയ ക്ലമാത്ത് നദിയിലെ 4 അണക്കെട്ടുകൾ പൊളിച്ചുമാറ്റി

കലിഫോർണിയ : സാൽമൺ മീനുകളുടെ പ്രജനനത്തിന് തടസ്സമാണ് എന്ന കാരണത്താൽ കലിഫോർണിയയിലെ ക്ലമാത്ത് നദിയിലെ നാല് അണക്കെട്ടുകൾ പൊളിച്ചുമാറ്റി. അമേരിക്കയിലെ തദ്ദേശീയ വംശജരായ യുറാക് ട്രൈബിൻ്റെ ഏറെ നാളായുള്ള അപേക്ഷ മാനിച്ചാണ് ഈ നടപടി. പരമ്പരാഗതമായി മീൻപിടത്തം ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാ ശിശിരകാലത്തും ഇവർ ഒരു വർഷത്തേക്ക് ആവശ്യമുള്ള അത്ര സാൽമൺ മീനുകളെ പിടിക്കുമായിരുന്നു. പിന്നീട് അത് ഉണക്കിയോ ഉപ്പിലിട്ടോ ഫ്രീസുചെയ്തോ ഒരു വർഷത്തേക്ക് സൂക്ഷിച്ചു വയ്ക്കുമായിരുന്നു. എന്നാൽ കുറേ വർഷങ്ങളായി ഇവർക്ക് ആവശ്യത്തിന് മീൻ കിട്ടുന്നില്ല.

യുറാക് വംശജർ ജീവിക്കുന്നത് ക്ലമാത്ത് നദി പരിസരത്താണ്. അവരുടെ ജീവിതവുമായി ഈ നദിക്ക് അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടു തന്നെ യുറാക്കുകളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. വൈദ്യുതി ഉൽപാദനത്തിനും ജലസേചനത്തിനുമായി ധാരാളം അണക്കെട്ടുകൾ നിർമിച്ചിരുന്നു. ഇത് സാൽമൺ മീനുകളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു എന്ന് യുറാക്കുകൾ പറയുന്നു. കെട്ടിനിൽക്കുന്ന വെള്ളത്തിന് ചൂട് കൂടുതുന്നതും മലിനമാകുന്നതും മീനുകളുടെ സ്വാഭാവിക പരിസ്ഥിതിയെ തകർത്തു. പ്രജനനത്തിനായി കിലോമീറ്റുകളോളം സഞ്ചരിക്കുന്ന ഇവയുടെ സഞ്ചാരപാത തടസ്സപ്പെട്ടു. എന്നിങ്ങനെയാണ് ഇവരുടെ വാദങ്ങൾ. ഇവരുടെ ആവശ്യം പരിഗണിച്ച് ക്ളമാത്ത് നദിയിലെ 4 ഡാമുകൾ സർക്കാർ പൊളിച്ചു മാറ്റി. അതോടെ 400 മൈൽ ദൂരത്ത് നദിക്ക് അണക്കെട്ടുകളില്ല.

4 dams are being demolished along the Klamath River in California as salmon populations plummet

More Stories from this section

family-dental
witywide