
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ദേര ഇസ്മായില്‍ ഖാനിലെ പ്രാദേശിക പോലീസ് സ്റ്റേഷനിലേക്ക് ഒരു സംഘം ഭീകരര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്നുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കുറഞ്ഞത് നാല് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.
ഒന്നിലധികം ചാവേറുകള്‍ സുരക്ഷാ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറുകയും പരിസരത്ത് സ്ഫോടനം നടത്തുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയും ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു, വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്.
അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗോത്രമേഖലയ്ക്ക് സമീപം നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ തെഹ്രീകെ ജിഹാദ് പാകിസ്ഥാന്‍ (ടിജെപി) ഏറ്റെടുത്തു.