ഡാലസിൽ വെടിവയ്പ്പ്: ഒരു വയസുകാരൻ ഉൾപ്പെടെ നാല് മരണം

ഡാലസ്: തെക്കുകിഴക്കൻ ഡാലസിൽ നടന്ന വെടിവയ്പ്പിൽ നാലു പേർ മരിക്കുകയും ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഡാലസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. വെടിവയ്പ്പിന്റെ കാരണം അറിവായിട്ടില്ല, പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

റോയ്‌സ് ഡ്രൈവിലെ 9700 ബ്ലോക്കിൽ നടന്ന വെടിവയ്പ്പിനെക്കുറിച്ച് വൈകുന്നേരം 4.20 ഓടെയാണ് ഉദ്യോഗസ്ഥർക്ക് അറിവ് ലഭിച്ചത്. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ, ഒരു വയസ്സുള്ള ആൺകുട്ടിയും 15 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടെ അഞ്ചു പേർക്ക് വെടിയേറ്റതായി കണ്ടെത്തി.

മൂന്നു പേർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായും കുട്ടികളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡാലസ് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഒരു വയസുള്ള കുട്ടി ആശുപത്രിയിൽ വച്ച് മരിച്ചു. കൗമാരക്കാരിയായ പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.

More Stories from this section

family-dental
witywide