കലിഫോർണിയയിൽ റോഡിൽ തർക്കം: 4 വയസ്സുള്ള കുഞ്ഞ് മാതാപിതാക്കളുടെ മുന്നിൽ വെടിയേറ്റു മരിച്ചു

കാറിനു സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട വഴക്ക് കവർന്നത് ഒരു കുരുന്നു ജീവൻ. വഴിയിലെ തർക്കത്തെ തുടർന്ന് കലിമൂത്ത് അക്രമി വെടിയുതിർക്കവെ കാറിൻ്റെ പിൻ സീറ്റിലിരിക്കുകയായിരുന്ന നാലു വയസ്സുകാരന് വെടിയേറ്റു. കുട്ടി തൽക്ഷണം മരിച്ചു.

കലിഫോർണിയയിലെ ലൻകാസ്റ്ററിൽ വെള്ളിയാഴ്ച വൈകിട്ട് 7.30നാണ് സംഭവം. കുട്ടിയും മതാപിതാക്കളും അടങ്ങുന്ന കുടുംബം സിയറ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്നു. അക്രമികൾ സഞ്ചരിച്ച കാർ ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു.

ഒരു വേള കുട്ടിയുടെ കാർ വേഗം കുറച്ചു. അപ്പോൾ തന്നെ അക്രമികളുടെ കാർ സമീപം കൊണ്ടു നിർത്തുകയും വാതിൽ തുറന്ന് പുറത്തിറങ്ങി തുരാതുരാ വെടി വയ്ക്കുകയുമായിരുന്നു. ഒരു വെടിയുണ്ട കാറിൻ്റെ പിൻസീറ്റിലിരിക്കുകയായിരുന്ന കുഞ്ഞിൻ്റെ നെഞ്ചിൽ തറച്ചു കയറി. കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കൾക്കോ കാറിൻ്റെെ ഡ്രൈവറിനോ അപകടം പറ്റിയിട്ടില്ല. അക്രമം നടത്തിയത് ഒരു സ്ത്രീയും പുരുഷനുമായിരുന്നു. അവർ പൊലീസ് കസ്റ്റഡിയിലാണ്. അവരുടെ വ്യക്തി വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

4 year old shot to death in front of parents in a road rage incident

More Stories from this section

family-dental
witywide