കൊച്ചിയിൽ വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 62 വയസ് പ്രായമുളള സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക ജോലിചെയ്ത് ഉപജീവനം നടത്തുന്നയാളാണ് ക്രൂരതയ്ക്ക് ഇരയായത്.
ഗുരുതരമായി പരുക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. ഇതര സംസ്ഥാനക്കാരനായ പ്രതിയെ പൊലീസ് പിടികൂടി.അസം സ്വദേശി ഫിർദൗസ് ആണ് പിടിയിലായത്.
വയോധികയുടെ സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരുക്കേൽപ്പിച്ചിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായ സ്ത്രീ അപകടനില തരണം ചെയ്തെന്ന് പൊലീസ്. അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്.
62 year old Woman was raped brutally and left near Railway track in Kochi, one migrant laborer arrested