കെന്റക്കി: തന്റെ 90 വയസുള്ള ഭാര്യയെ കൊല്ലാൻ ശ്രമിച്ചതിന് 96കാരനായ കെന്റക്കി സ്വദേശി സെയ്മർ ടാഫ്ളർ പൊലീസ് അറസ്റ്റ് ചെയ്തു. മറവി രോഗമായ ഡിമെൻഷ്യ ബാധിച്ച തന്റെ ഭാര്യ സ്വയം ജീവനൊടുക്കുന്നതിന് മുൻപ് അവരുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുകയാണ് താൻ എന്നു പറഞ്ഞാണ് ഇയാൾ ഭാര്യയെ കൊല്ലാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഗാർഹിക പീഡനം സംബന്ധിച്ചു ലഭിച്ച ഫോൺ വിളിയെ തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. ആത്മഹത്യാ-കൊലപാതക ശ്രമം സെയ്മർ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
തന്റെ പിതാവ് അമ്മയെ തട്ടിയെടുത്തു എന്ന് മകൾ പരാതി പറഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭാര്യയെ ശ്വാസം മുട്ടിക്കാനുള്ള ശ്രമത്തിനിടെ ടാഫ്‌ലറെ പിടികൂടിയതായി പോലീസ് പറഞ്ഞു. ഡയാന ഡ്രൈവ് ഹോമിൽ നിന്ന് ഈ രംഗം കണ്ട് ഞെട്ടിയ മകളാണ് പൊലീസിൽ വിവരം അറിയിച്ചത്.
ഇരുവർക്കും കൂടുതൽ കാലം ജീവിക്കാൻ കഴിയാത്തതിനാലാണ് എലെയ്നെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതെന്ന് ടാഫ്‌ലർ പൊലീസിനോട് പറഞ്ഞു. താൻ മരിക്കാൻ തയ്യാറാണെന്ന് ഭാര്യ പലതവണ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.