ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം ; തൃഷയ്ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍

ചെന്നൈ: ലിയോ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി തൃഷയ്‌ക്കെതിരെ (ഠൃശവെമ) മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ വിവാദമായ പ്രസ്താവന.

എന്നാല്‍, മന്‍സൂര്‍ അലിഖാനെതിരെ തൃഷയും രംഗത്തെത്തിയിരുന്നു. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നായിരുന്നു തൃഷയുടെ പ്രതികരണം. ഇതോടെ തെറ്റ് മനുഷ്യസഹജമാണെന്നും ക്ഷമിക്കുന്നത് ദൈവികമാണെന്നുമാണെന്നും തൃഷ പ്രതികരിച്ചു. സംഭവത്തില്‍ മന്‍സൂര്‍ അലി ഖാനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തൃഷ ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ് മന്‍സൂര്‍ അലി ഖാന്‍.

തൃഷ, ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെയാണ് മന്‍സൂര്‍ അലിഖാന്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. ഇവര്‍ മൂന്നു പേരും തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അപമാനിച്ചുവെന്നും നഷ്ടപരിഹാരം നല്‍കണം എന്നുമാണ് മന്‍സൂറിന്റെ ആവശ്യം. ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്.

താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നുമാണ് ഹര്‍ജിയിലെ ആരോപണം.

More Stories from this section

family-dental
witywide