
പയ്യന്നൂര്‍: പയ്യന്നൂരില്‍ നാടന്‍ ബോംബു പൊട്ടി നായ ചത്തു. നായ കടിച്ചതാണ് വന്‍ സ്‌ഫോടനത്തോടെ ബോംബു പൊട്ടാന്‍ കാരണമെന്ന് കരുതുന്നു.
പ്രാദേശിക ആര്‍.എസ്.എസ് നേതാവ് അലക്കാട് ബിജുവിന്റെ വീടിനടുത്ത റോഡില്‍ തിങ്കളാഴ്ച വൈകീട്ട് 3.45 ഓടെയാണ് സംഭവം.
മുമ്പും ബിജുവിന്റെ വീട്ടിലും സമീപത്തും നിരവധി തവണ ബോംബു സ്‌ഫോടനം ഉണ്ടാവുകയും ബിജുവിന് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവം നടന്ന ഉടന്‍ പെരിങ്ങോം പൊലീസ് സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പേ നായയെ മറവു ചെയ്തിരുന്നു. രാത്രിയിലും പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്. ഇന്ന് ബോംബ് സ്വാഡ് സ്ഥലത്തെത്തും.
Tags: