
ജറുസലേം: 48 ദിവസങ്ങൾക്ക് ശേഷം തോക്കുകൾ തീതുപ്പാത്ത ഒരുദിനം, യുദ്ധവിമാനങ്ങളും മിസൈലുകളും ഇരമ്പിപ്പറക്കാത്ത ആ മണിക്കൂർ വന്നിരിക്കുന്നു. ഇസ്രയേൽ സമ്മതിച്ച നാലു ദിവസത്തെ വെടിനിർത്തൽ ഔദ്യോഗികമായി ആരംഭിച്ചു. പകരം ഹമാസ് ബന്ദികളെ മോചിപ്പിക്കും.ആദ്യഘട്ടത്തില്‍, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കുക. ഇവരെ വൈകിട്ടാവും റെഡ്ക്രോസിന് കൈമാറുക.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിര്‍ത്തല്‍ ആരംഭിച്ചത്.നാലുദിവസത്തെ വെടിനിര്‍ത്തലിനാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുവിഭാഗങ്ങളും സമ്മതിച്ചത്. വൈകുന്നേരം നാലുമണിയോടു കൂടിയായിരിക്കും ആദ്യഘട്ടത്തില്‍ ബന്ദി കൈമാറ്റം നടക്കുക. അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും.
ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീനികളെയും വിട്ടുനല്‍കുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകള്‍ ഗാസയില്‍ എത്തുമെന്ന് ഹമാസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി. റിപ്പോര്‍ട്ട് ചെയ്തു
A four-day pause in fighting has formally begun in Gaza.