പിണറായി വിജയന് ഹീറോ പരിവേഷം നൽകി സംസാരിക്കാൻ പഠിപ്പിച്ചത് പിആർ ഏജൻസി എന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: തുടർഭരണം ലഭിക്കുന്നതിനു രണ്ട് വർഷം മുമ്പ് പ്രതിഛായ മെച്ചപ്പെടുത്താൻ മുംബൈയിലുള്ള പിആർ ഏജൻസിയുടെ സഹായം പിണറായി വിജയൻ തേടി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വന്തം മേക്ക് ഓവറിനായി അവരുടെ സഹായം തേടിയ പിണറായിയെ അവരാണ് എങ്ങനെ സംസാരിക്കണമെന്നും ശരീരഭാഷ എങ്ങനെയായിരിക്കണം എന്നും പഠിപ്പിച്ചത്. അതിനുവേണ്ടി നിയസഭ ഗാലറിയിൽ പോലും അവരുടെ ആളുകൾ ഉണ്ടായിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലു കെപിസിസി യോഗത്തിൽ പങ്കെടുത്തതിനെ വിമർശിച്ച പിണറായി വിജയന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് എല്ലാ ദിവസം പത്രസമ്മേളനം നടത്തിയിരുന്ന പിണറായിക്ക് എന്തു പറയണം എന്ന് എഴുതി നൽകിയിരുന്നത് പിആർ ഏജൻസിയായിരുന്നു എന്നും സതീശൻ ആരോപിച്ചു. കുരങ്ങിനും നായക്കും ഭക്ഷണം കൊടുക്കണം എന്നൊക്കെ എഴുതി നൽകിയത് അവരാണ്.

ഇപ്പോഴും അവർ ഇവിടെയുണ്ട്. അവരെ കെട്ടിപ്പിടിച്ചു നടക്കുന്ന പിണറായി വിജയനാണ് കോൺഗ്രസിനെ കുറ്റംപറയുന്നത്. മനുഷ്യനായാൽ നാണം വേണ്ടേ എന്തൊരു തൊലിക്കട്ടിയാണ്. എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് കോൺഗ്രസിനെ പഠിപ്പിക്കേണ്ട . രണ്ട് ഉപതിരഞ്ഞെടുപ്പു കൊണ്ട് പിണറായിക്ക് അത് മനസ്സിലായി കാണും എന്ന് കരുതുന്നു എന്നും സതീശൻ പറഞ്ഞു.

A Mumbai based PR agency helped Pinarayi Vijayan for a makeover says Opposition leader V D Satheesan

More Stories from this section

family-dental
witywide