ഷാർജ: കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. മുക്കണ്ണൻ താഴയിലയപുരയിൽ ബഷീർ (47) ആണ് ഷാർജ സജയിലുണ്ടായ അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ജോലിക്ക് പോകവേ സഞ്ചരിച്ച സൈക്കിളിൽ വാഹനം വന്നിടിക്കുകയായിരുന്നു. ഉടനെ തന്നെ ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സജയിൽ ഒരു സ്ക്രാപ്പ് കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: ഹംസ, മാതാവ്: അസീമ. റസിയയാണ് ഭാര്യ. നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Tags: