പാലക്കാട്: പട്ടാമ്പി കൊപ്പത്ത് കുളത്തില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. കൊപ്പം വണ്ടുംതറയിലാണ് സംഭവം. കിഴക്കേതില്‍ ഉമ്മര്‍- മുബീന ദമ്പതികളുടെ ഒന്നര വയസുള്ള മകന് മുഹമ്മദ് ഇഹാനാണ് കുളത്തില്‍ വീണ് മുങ്ങി മരിച്ചത്. വൈകീട്ട് മൂന്നു മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തില്‍ നിന്നു കുട്ടിയെ കിട്ടിയത്. വീടിനോടു ചേര്‍ന്നു നൂറു മീറ്റര്‍ അകലെയാണ് കുളം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പട്ടാമ്പിയില്‍ കുളത്തില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
December 29, 2023 10:58 PM
More Stories from this section
‘മുനമ്പം’ ജുഡീഷ്യല്‍ കമ്മീഷനെ തള്ളി സമരസമിതി; പന്തം കൊളുത്തി പ്രതിഷേധം, നാളെ നിർണായക യോഗം വിളിച്ച് മുഖ്യമന്ത്രി
ശബരിമല സന്നിധാനത്ത് പാമ്പ്, പതിനെട്ടാം പടിക്ക് സമീപത്ത് നിന്നും പിടികൂടി, സീസണിൽ ഇതുവരെ പിടികൂടിയത് 5 അണലിയടക്കം 33 പാമ്പുകളെ!
‘മുനമ്പം’ തർക്കം വേഗം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു, സമരം തുടരും