
ന്യൂഡല്‍ഹി: പ്രധാനന്ത്രിയായിരിക്കെ 2002ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് എ.ബി.വാജ്പേയിയോട് നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായിരിക്കുന്ന ഒരാള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുകയും രാഷ്ട്രപതിയായി മാറുകയും ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ഗുണം ചെയ്യില്ല എന്നതായിരുന്നു വാജ് പേയിയുട നിലപാട്. പിന്നീട് എ.ബി.ജെ.അബ്ദുള്‍ കലാമിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് വാജ് പേയി തന്നെ ആവശ്യപ്പെടുകയും ചെയ്തു. വാജ്പേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ഡന്റെ റിവേഴ്സ് സ്വിംങ് എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ ഉള്ളത്.
ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവെച്ചപ്പോഴും രാഷ്ട്രീയ ധാര്‍മ്മിതകതയും മര്യാദയും ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു എ.ബി.വാജ്പേയി. അതല്ലാത്ത സാഹചര്യം ഇന്ന് രാജ്യത്ത് ഉണ്ടാകുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അശോക് ടണ്ഡന്റെ പുസ്തകം ചര്‍ച്ചയാകുന്നത്.
എ.പി.ജെ.അബ്ദുള്‍ കലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരണമന്ന് വാജ്പേയി നിലപാടെടുത്തു. സമാജ് വാദി പാര്‍ടി നേതാവ് മുലായംസിംഗ് ഡോ. കലാമിന് പിന്തുണ പ്രഖ്യാപിച്ചതോടെ എല്ലാവരും അതിനെ പിന്തുണച്ചു. ജനാധിപത്യ സംവിധാനത്തില്‍ എത്രത്തോളം വിശ്വാസവും ആദരവും എ.ബി.വാജ്പേയി പുലര്‍ത്തിയിരുന്നു എന്ന് വ്യക്തമാക്കുന്നത് കൂടിയാണ് അദ്ദേഹത്തിന്റെ നിലപാട് എന്നാണ് ടണ്ഡന്റെ പുസ്തകം പറയുന്നത്.
സോണിയാഗാന്ധിയും മന്‍മോഹന്‍സിംഗും പ്രണാബ്മുഖര്‍ജിയും കാണാനെത്തിയപ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഡോ. കലാമിന്റെ പേര് വാജ്പേയി മുന്നോട്ടുവെച്ചത്. ആര്‍ക്കും അതിനോട് ആരും അന്ന് വിയോജിച്ചില്ല.
വാജ്പേയി മുന്നോട്ടുവെച്ച ബിജെപി രാഷ്ട്രീയമല്ല, ഇന്ന് നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്നത്. വാജ്പേയിയുടെ ആശയങ്ങള്‍ പിന്തുടരുന്നു എന്ന് പറയുമ്പോഴും അതല്ല മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി നടപ്പാക്കുന്നത്. ഇതൊക്കെ വലിയ ചര്‍ച്ചകളും വിവാദങ്ങളുമൊക്കെയായി തുടരുമ്പോഴാണ് ജനാധിപത്യ മര്യാദ ഉയര്‍ത്തിപ്പിടിക്കാന്‍ വാജ്പേയി എടുത്ത തീരുമാനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്.
AB Vajpayee has said that he will not run for the post of president in 2002