ആലപ്പുഴ: പൊലീസിനെ വെട്ടിയ കേസിലെ പ്രതി ഇരുവ സ്വദേശി ഹാഷിം ബഷീറിനെ കായംകുളത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി ചിന്നക്കനാലില്‍ കായംകുളം സിപിഒ ദീപിക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഹാഷിം ബഷീര്‍. ഈ കേസില്‍ അറസ്റ്റിലായ ഹാഷിമിനെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓഗസ്റ്റ് മാസം 28ന് കായംകുളത്തെ വ്യാപാരിയ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനാണ് പൊലീസ് ഇടുക്കിയിലെ ശാന്തന്‍പാറില്‍ എത്തിയത്. അവിടെ ഒളിവില്‍ കഴിയുകയായിരുന്ന ഹാഷിം അടക്കമുള്ള പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സിപിഒ ദീപക്കിന് സാരമായി പരിക്കേറ്റിരുന്നു. പിന്നീട് നാല് ദിവസം കഴിഞ്ഞ ശേഷമാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.