നടൻ കുണ്ടറ ജോണി അന്തരിച്ചു

തിരുവനന്തപുരം: നടൻ കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1979ൽ പുറത്തിറങ്ങിയ അഗ്നിപർവ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രധാനമായും വില്ലന്‍ വേഷങ്ങളിലാണ് അഭിനയിച്ചത്. ഏകദേശം നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം.

More Stories from this section

family-dental
witywide