കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസാണ് നടന്‍ വിനായകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു നടന്‍ വിനായകന്‍. പൊലീസ് സ്റ്റേഷനില്‍ എത്തിയ വിനായകന്‍ പൊലീസുകാരോട് തട്ടിക്കയറുകയും സ്റ്റേഷനില്‍ ബഹളം വെക്കുകയും ചെയ്തു എന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് വിനായകനെ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്ന് പൊലീസ് അറിയിച്ചു.
മദ്യപിച്ച് ബഹളമുണ്ടാക്കി പൊലീസ് സ്റ്റേഷന്റെ നടപടികള്‍ തടസ്സപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിനായകനെ വൈദ്യ പരിശോധനക്ക് ഹാജരാക്കാനും പൊലീസ് തീരൂമാനിച്ചിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ മരണ സമയത്ത് വിനായകന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സംഭവത്തില്‍ വിനായകനെ പൊലീസ് ചോദ്യം ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മെയ് 27ന് ഗോവയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ വിനായകന്‍ മോശമായി പെരുമാറിയെന്ന പരാതിയും ഉണ്ട്. അതിന് പിന്നാലെയാണ് ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയതിന് കേസും അറസ്റ്റും ഉണ്ടായിരിക്കുന്നത്.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ജയിലറില്‍ പ്രധാന വില്ലന്‍ വേഷം ചെയ്ത വിനായകന്‍ ഇന്ന് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നടനാണ്. സിനിമാ മാര്‍ക്കറ്റില്‍ വലിയ ഡിമാന്റുള്ള നടനായി തുടരുമ്പോഴാണ് വിനായകന്‍ വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരില്‍ അറസ്റ്റിലാകുന്നത്.
actor Vinayakan arrested by Police in Kochi