ഇന്ത്യയിലെ അഫ്ഗാന്‍ എംബസി അടച്ചുപൂട്ടി, ഉദ്യോഗസ്ഥര്‍ ഇന്ത്യവിട്ടു

ന്യൂഡല്‍ഹി; ഇന്ത്യയിലെ അഫ്ദാന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യയിലെ അഫ്ഗാന്‍ അംബാസിഡറും മുതര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും യൂറോപ്പിലേക്കും അമേരിക്കയിലേക്കും അഭയം തേടി പോയെന്നും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പൂട്ടാനുള്ള കാരണമായി കരുതുന്നത്.

അഫ്ഗാനില്‍ ഇപ്പോഴുള്ള താലിബാന്‍ ഭരണകൂടം വരുംമുമ്പ് അഷ്റഫ് ഗനി സര്‍ക്കാരിൻ്റെ കാലത്ത് നിയമിതരായവരായിരുന്നു ഡല്‍ഹിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍. 2021 ഓഗസ്റ്റില്‍ അഫ്ഗാന്‍ സര്‍ക്കാരിനെ അട്ടിമറിച്ചാണ് താലിബാന്‍ അവിടെ ഭരണം പിടിച്ചിരിക്കന്നത്. ഇന്ത്യ താലിബാന്‍ ഭരണത്തെ അംഗീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയ്ക്ക് നയതന്ത്ര കാര്യാലയമോ ഉദ്യോഗസ്ഥരോ ഇല്ല. ഇനി ഇന്ത്യയിലേക്ക് തലിബാന്‍ ഭരണകൂടത്തിന്റെ നയതന്ത്ര പ്രതിനിധികള്‍ എത്തുമോ എന്ന് കണ്ടറിയണം.

എന്തായാലും താലിബാനെ സംബന്ധിച്ച് യുഎന്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഒപ്പം പോകാനാണ് ഇന്ത്യയ്ക്ക് താല്‍പര്യം. അഫ്ഗാന്‍ എംബസിയും പരിസരങ്ങളും ഇന്ത്യന്‍ ഗവണ്‍മെന്റ് ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാന്‍ അംബാസിഡറും മുതിര്‍ന്ന 5 ഉദ്യോഗസ്ഥരുമാണ് ഇന്ത്യ വിട്ടുപോയത്. അംബാസിഡര്‍ മാസങ്ങളായി ഇന്ത്യയില്‍ ഇല്ലായിരുന്നു. താലിബാന്‍ ഭരണകൂടം മറ്റൊരാളെ അംബാസിഡറായി തീരുമാനിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരുന്നവര്‍ അതിനു സമ്മതിച്ചിരുന്നില്ല. ഇത്തരത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങളും കടുത്ത സാമ്പത്തിക ഞെരുക്കവുമാണ് എംബസി അടച്ചു പൂട്ടാനുള്ള തീരുമാനത്തിലേക്ക് എത്തിയത് എന്നു കരുതുന്നു. അടച്ചു പൂട്ടുന്നത് സംബന്ധിച്ച് വിദേശത്ത് കഴിയുന്ന അംബാസിഡറുടെ ഒരു കത്ത് മാത്രമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്.

Afghan embassy in India suspends operations , diplomats leave country

More Stories from this section

family-dental
witywide