പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ദേശീയപതാക ഉയര്‍ത്തി; മല്ലികാർജുൻ ഖാര്‍ഗെ വിട്ടുനിന്നു

ന്യൂഡൽഹി: രാജ്യത്തെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയപതാക ഉയർത്തി ഉപരാഷ്ട്രപതി ജയദീപ് ധൻകർ. ലോക്‌സഭാ സ്പീക്കര്‍ ഓം ബിർല, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അർജുൻ റാം മേഘ്‌വാൾ, വി മുരളീധരൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്‌ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചടങ്ങിനെത്തിയില്ല. കോൺഗ്രസ് പ്രവർത്തക സമിതിയുടെ യോ​ഗവുമായി ബന്ധപ്പെട്ട് ഹെെദരാബാദിലാണ് അദ്ദേഹം. ചടങ്ങിലേക്കുള്ള ക്ഷണം വെെകിയതിൽ അതൃപ്തി അറിയിച്ചുകൊണ്ട് ഖാർ​ഗെ രാജ്യസഭാ സെക്രട്ടറി ജനറൽ പ്രമോദ് ചന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

പുതിയ പാർലമെന്റ് മന്ദിരത്തിൽ പതാക ഉയർത്തുന്ന ചടങ്ങിനുള്ള ക്ഷണം ലഭിച്ചത് ശനിയാഴ്ച വെെകീട്ടാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. യോ​ഗങ്ങൾ നേരത്തെ നിശ്ചയിച്ചിരുന്നതിനാൽ താൻ നിലവിൽ ഹെെദരാബാദിലാണ്. സെപ്റ്റംബർ 17-ന് രാത്രി വെെകിയേ ഡൽഹിയിലേക്ക് മടങ്ങൂ എന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ഖാർഗെ അറിയിച്ചു.

More Stories from this section

family-dental
witywide