മെക്സിക്കോ സിറ്റി: സെന്‍ട്രല്‍ മെക്സിക്കന്‍ സംസ്ഥാനമായ മോറെലോസില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് അപകടം. എയര്‍ ആംബുലന്‍സിലുണ്ടായിരുന്ന നാലുപേരും മരിച്ചു. ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് വിമാനം തകര്‍ന്ന് വീണത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തിന് വെറും അമ്പത് കിലോമീറ്റര്‍ അകലെ ടെറ്റ്ലാമ പട്ടണത്തിന് സമീപമുള്ള മരങ്ങളും പര്‍വതനിരകളും നിറഞ്ഞ പ്രദേശത്താണ് എയര്‍ആംബുലന്‍സ് നിലംപതിച്ചത്.
വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ അടക്കം നാലുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പൈലറ്റ്, സഹ പൈലറ്റ്, ഡോക്ടര്‍, പാരാമെഡിക് എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എക്‌സ് ഇ മെഡിക്കല്‍ ആംബുലന്‍സ് എന്ന സ്ഥാപനത്തിന്റേതാണ് അപകടത്തില്‍പ്പെട്ട വിമാനം. ആര്‍മി, നാഷണല്‍ ഗാര്‍ഡ്, സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റുകളിലെ ഉദ്യോഗസ്ഥര്‍ അപകടത്തെക്കുറിച്ച് എക്‌സില്‍ പ്രതികരിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. മോറെലോസിന്റെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അന്വേഷണം ആരംഭിച്ചു.
Air ambulance crash kills 4 crew members in central Mexico