എയർ ഇന്ത്യ ജീവനക്കാർക്ക് പുത്തൻ വേഷം; ഒരുക്കിയത് മനീഷ് മൽഹോത്ര

ന്യൂഡൽഹി: പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കുമുള്ള പുതിയ യൂണിഫോം എയർ ഇന്ത്യ ഇന്ന് പുറത്തിറക്കി. 1932-ൽ സ്ഥാപിതമായതിന് ശേഷം ആറ് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് എയർലൈൻ ക്രൂ യൂണിഫോം മാറ്റുന്നത്. എയർ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനത്തിന്റെ സമയത്താണ് പുത്തൻ മാറ്റം.

ഈ വർഷം അവസാനത്തോടെ പുറത്തിറക്കുന്ന പുതിയ യൂണിഫോം, എയർ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിലേക്കുള്ള ഒരു മുദ്രാവാക്യവും ശോഭനമായ ഭാവിയുടെ വാഗ്ദാനവുമാണെന്ന് എയർലൈൻ എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.

10,000-ലധികം ഫ്ലൈറ്റ് ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്ക് ചുവപ്പ്, ഡാർക്ക് പർപ്പിൾ, സ്വർണ്ണനിറം എന്നിവയിൽ പുതിയ യൂണിഫോം രൂപകൽപ്പന ചെയ്യാൻ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയെയാണ് എയർലൈൻ എൽപ്പിച്ചിരിക്കുന്നത്. “ആത്മവിശ്വാസവും ഊർജ്ജസ്വലവുമായ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു,” എന്നാണ് എയർലൈൻസ് പറയുന്നത്.

എയർ ഇന്ത്യയുടെ ഔദ്യോഗിക X അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ക്രൂ അംഗങ്ങൾ ഏറ്റവും പുതിയ യൂണിഫോം ധരിച്ചിരിക്കുന്നതായി കാണാം.

“ഞങ്ങളുടെ പുതിയ പൈലറ്റ് & ക്യാബിൻ ക്രൂ യൂണിഫോമുകൾ അവതരിപ്പിക്കുന്നു. എയർ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ അടയാളവും ശോഭനമായ ഭാവിയുടെ വാഗ്ദാനവുമാണ് ഇവ. ഇന്ത്യയിലെ പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര വിഭാവനം ചെയ്ത ഈ യൂണിഫോമുകളിൽ മൂന്ന് മികച്ച ഇന്ത്യൻ നിറങ്ങളുണ്ട് – ചുവപ്പ്, ഡാർക്ക് പർപ്പിൾ, സ്വർണ്ണ നിറം. ആത്മവിശ്വാസമുള്ള, ഊർജ്ജസ്വലമായ പുതിയ ഇന്ത്യ,” എയർലൈൻ എക്‌സിൽ എഴുതി.

എയർ ഇന്ത്യയുടെ നിലവിലുള്ള ആധുനികവൽക്കരണ പരിപാടിയുടെ ഭാഗമായി എയർ ഇന്ത്യയുടെ പുതിയ ആഗോള ബ്രാൻഡ് ഐഡന്റിറ്റിയുടെ പ്രകടനത്തിന്റെ ഒരു തുടർച്ചയാണ് പുതിയ യൂണിഫോം എന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

More Stories from this section

family-dental
witywide