ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷമായി 500 ന് മുകളിലേക്ക് വായു ഗുണനിലവാര സൂചിക എത്തി. വായുവിന്റെ ഗുണനിലവാരം മോശമാകുന്നത് കണക്കിലെടുത്ത്, ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ സ്റ്റേജ്-3 പ്രകാരം എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഡല്‍ഹിയിലെ പലയിടങ്ങളിലും കനത്ത പുകമഞ്ഞ് രൂപപ്പെട്ടതോടെ ജനജീവിതം വീണ്ടും വീടുകളിലേക്കാകും. ക്രിസ്തുമസ് അവധിയടക്കം തുടങ്ങിയതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഡല്‍ഹിയില്‍ അനിവാര്യമല്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കല്ല് തകര്‍ക്കല്‍, ഖനനം എന്നിവ നിരോധിക്കുമെന്ന് മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.
Tags: