ന്യൂഡല്‍ഹി: ആധുനിക ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അമേരിക്കയിലെ ന്യൂജഴ്സിയില്‍ തയാറായി കഴിഞ്ഞു. ഈ അക്ഷര്‍ ധാം ക്ഷേത്രം ഒക്ടോബര്‍ 8ന് ബിഎപിഎസ് ആത്മീയ ഗുരു മഹന്ദ് സ്വാമി മഹാരാജ് ഔദ്യോഗികമയി തുറന്നുകൊടുക്കും. 18 മുതല്‍ സന്ദര്‍ശകര്‍ക്ക് വരാം.
12500 വൊളന്റിയര്‍മാര്‍ 12 വര്‍ഷം കൊണ്ട് നിര്‍മിച്ച ക്ഷേത്രമാണിത്. ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ നിന്ന് 90 കിലോമാീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
183 ഏക്കര്‍ സ്ഥലത്തായാണ് ഇതിൻ്റെ നിര്‍മിതികള്‍ വ്യാപിച്ചു കിടക്കുന്നത്. . ഇന്ത്യയുടെ ക്ഷേത്രകലാ പാരമ്പര്യവും വാസ്തു ശില്‍പരീതിയും അനുസരിച്ചാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. .പതിനായിരത്തിലേറെ ശില്‍പങ്ങളും കൊത്തുപണികളും കൊണ്ട് അലംകൃതമാണ് ക്ഷേത്രം. അങ്കോര്‍വാത്ത് ക്ഷേത്രം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ഇതായിരിക്കുമന്ന് പറയപ്പെടുന്നു
Akshardham new Jersy ,second largest Hindu temple on globe to be inaugurated on October 9