കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ മരിച്ച ആല്‍വിന്‍ ജോസഫ് എറണാകുളത്ത് എത്തിയത് ജോലി തേടി. ജോലി അല്ലെങ്കിൽ എന്തെങ്കിലും പുതിയ കോഴ്സ് പഠിക്കണം എന്നതായിരുന്നു ലക്ഷ്യം. ഇന്നലെ രാവിലെയാണ് പാലക്കാട് മുണ്ടൂര്‍ സ്വദേശിയും ഇലക്ട്രീഷ്യനുമായ ആല്‍വിന്‍ ജോസഫ് കൊച്ചിയിലുള്ള സുഹൃത്തിൻ്റെ അടുക്കലെത്തിയത്. ആൽബിൻ്റെ സഹോദരി കൊച്ചിയിൽ നഴ്സായി ജോലി ചെയ്യുന്നുണ്ട്. രാവിലെ അവരുടെ അടുത്ത് എത്തിയിരുന്നു.
ഇന്നലെ പരിപാടിക്ക് പോകുന്ന കാര്യം ആല്‍വിന്‍ വീട്ടില്‍ അമ്മയോട് മാത്രമാണ് പറഞ്ഞിരുന്നത്. കുസാറ്റില്‍ പരിപാടി ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അങ്ങോട്ട് പോകുകയായിരുന്നു.
പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പ് ജോസഫിൻ്റെ മകനാണ് ആൽബിൻ (23) . കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ് മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Albin came to Kochi in search of a job but now he leaves kochi as dead