റോബിന് പണികിട്ടി: അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള ബസിന് സാധാരണ യാത്രാ ബസായി ഓടാൻ പറ്റില്ല എന്ന് കോടതി

റോബിൻ ബസിനെ രക്ഷിക്കാൻ കോടതി വന്നില്ല. ബസ് പിടിച്ചെടുക്കാൻ പാടില്ല എന്ന കോടതി ഉത്തരവുമായി സംസാഥാന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെൻ്റിനെ വെല്ലുവിളിച്ചു കോയമ്പത്തൂർക്ക് ഓട്ടം നടത്തിയിരുന്ന റോബിൻ ബസിന് ഇനി പഴയതുപോലെ ഓടാനാകില്ല. ഹൈക്കോടതിയുടെ ഇന്നലത്തെ ഉത്തരവാണ് ഇത്തരം ബസുകൾക്ക് തിരിച്ചടിയാകുന്നത്.

അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാരേജ് ആയി സർവീസ് നടത്തുന്നത് കെഎസ്ആർടിസി ഉൾപ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരെ കൊല്ലം സ്വദേശികളുടെ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ നടപടി.

നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പിന് നടപടി സ്വീകരിക്കാമെന്നും ഹർജിക്കാർ പിഴ തുകയുടെ അൻപത് ശതമാനം ഉടൻ അടയ്ക്കണമെന്നും ഉത്തരവിലുണ്ട്.

ത​ന്‍റെ ബ​സ് പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്ന് കോ​ട​തി നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ, നിരവധിയിടങ്ങളിൽ ബസ് തടയുകയും പിഴയിട്ട് വേട്ടയാടുകയുമാണെന്നാണ് റോബിൻബസ് ഉടമ ബേബി ഗിരീഷ് പറഞ്ഞിരുന്നത്.കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ന​ഷ്ടം വ​രു​മെ​ന്ന് പ​റ​ഞ്ഞ് മ​റ്റു​ള്ള​വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പല തവണ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ ബസിന് പിഴയിട്ടെങ്കിലും സർക്കാർ വേട്ടയാടുന്നു, ഉദ്യോഗസ്ഥർക്ക് നിയമം അറിയില്ല എന്ന തരത്തിലായിരുന്നു ബേ​ബി ഗി​രീ​ഷിൻ്റെ വാദം. ഈ ഉത്തരവോടെ കാര്യങ്ങൾ വ്യക്തമായിരിക്കുകയാണ്.

All India Tourist Permit vehicles cannot operate as stage carriages says Kerala Sc

More Stories from this section

family-dental
witywide