‘ഓള്‍ ഔട്ട് ഫോര്‍ പലസ്തീന്‍’; പലസ്തീന് പിന്തുണയുമായി ഡാലസില്‍ പ്രതിഷേധ പ്രകടനം

ഡാളസ്: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ പലസ്തീന് ഐക്യദാര്‍ഢ്യവുമായി നൂറുകണക്കിന് പലസ്തീന്‍ അനുകൂലികള്‍ ഡാലസില്‍ പ്രതിഷേധ പ്രകടനം നടത്തി. പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഡൗണ്‍ടൗണില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധക്കാര്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു.

പലസ്തീന് നീതി വേണമെന്ന ആവശ്യവുമായി യു.ടി ഡാളസ് സ്റ്റുഡന്റ്സ്, ഡാളസ് പാലസ്തീന്‍ കോളിഷന്‍, മുസ്ലിം അമേരിക്കന്‍ സൊസൈറ്റി എന്നിവയുള്‍പ്പെടെ ഒന്നിലധികം പലസ്തീനിയന്‍, മുസ്ലിം ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് ‘ഓള്‍ ഔട്ട് ഫോര്‍ പാലസ്തീന്‍’ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനം കാണുന്നതിനായി നിരവധിയാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ 2,670 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 9,600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഹമാസിന്റെ ആക്രമണത്തില്‍ 1400-ലധികം ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

More Stories from this section

family-dental
witywide