അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫിനെതിരെ ആരോപണം

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. ആയുഷ് മിഷന് കീഴില്‍ ഹോമിയോ വിഭാഗത്തില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി നിയമനം വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് മലപ്പുറം സ്വദേശി പരാതി നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രി യുടെ സ്റ്റാഫായ അഖില്‍ മാത്യുവിനെതിരെയാണ് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

മകന്റെ ഭാര്യക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനാണ് പണം നല്‍കിയതെന്ന് പരാതിക്കാരനായ ഹരിദാസന്‍ വ്യക്തമാക്കി. താത്കാലിക നിയമനത്തിന് അഖില്‍ മാത്യു അഞ്ച ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം ഗഡുക്കളായി നല്‍കാനാണ് ഇയാള്‍ പറഞ്ഞതെന്നും ഹരിദാസന്‍ പറഞ്ഞു. മുന്‍കൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി. ഇടനിലക്കാരനായി നിന്നയാളും പണം വാങ്ങിയതായി പരാതിയിലുണ്ട്. അതേസമയം അഖില്‍ മാത്യു തനിക്കെതിരായ ആരോപണം നിഷേധിച്ചു.

More Stories from this section

family-dental
witywide