ദേശീയ പുരസ്‌കാരം വാങ്ങുന്ന ആദ്യ തെലുഗ് നടന്‍, വികാരാധീനനായി അല്ലു അര്‍ജുന്‍

69-ാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതോടെ തെലുഗ് സിനിമയില്‍ ചരിത്രം കുറിച്ച് അല്ലു അര്‍ജുന്‍. മലയാളം, തമിഴ്, ഹിന്ദി, കന്നട, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളിലെ താരങ്ങള്‍ ഈ നേട്ടം പലവട്ടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു തെലുഗ് സിനിമയിലെ അഭിനയത്തിന് ഒരു നടന്‍ ദേശീയ പുരസ്‌കാരം നേടുന്നത്.

പുരസ്‌കാര നേട്ടത്തില്‍ വളരെ വികാരാധീനനായാണ് അല്ലു അര്‍ജുന്‍ പ്രതികരിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ചിരഞ്ജീവി, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയ സിനിമാപ്രവര്‍ത്തകര്‍ അല്ലു അര്‍ജുനെ പുരസ്‌കാര നേട്ടത്തില്‍ അഭിനന്ദിച്ചു. തെലുങ്ക് സിനിമയുടെ അഭിമാന നിമിഷമാണിതെന്ന് ചിരഞ്ജീവി കുറിച്ചു.

https://twitter.com/vamsikaka/status/1694693711349952519/history

സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ പ്രകടനമാണ് അല്ലു അര്‍ജുനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ചന്ദനക്കൊള്ളക്കാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അല്ലു അവതരിപ്പിച്ചത്. 2021 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ ഇന്ത്യയൊട്ടാതെ തരംഗം സൃഷ്ടിച്ചു. ഫഹദ് ഫാസിലായിരുന്നു ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ശ്രീദേവി പ്രസാദ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

പുഷ്പയുടെ രണ്ടാംഭാഗമായ പുഷ്പ ദി റൂള്‍ ആണ് അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

More Stories from this section

family-dental
witywide