അസ്ഫാക് ആലത്തിന് തൂക്കുകയര്‍ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; ശിക്ഷാ വിധി നവംബര്‍ 14 ശിശുദിനത്തില്‍

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി നവംബര്‍ 14 ശിശുദിനത്തില്‍. കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ എറണാകുളം പോക്സോ കോടതി വിധിപ്രഖ്യാപനം ശിശുദിനത്തിലേക്കു മാറ്റുകയായിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ള 16 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്.

അസ്ഫാക് ആലം വധശിക്ഷയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിച്ച് വാദിച്ചു. അഞ്ചു വയസ്സു മാത്രമുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതിനു ശേഷം മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെയാണ് പ്രതി ആ ശരീരം മറവു ചെയ്തത്. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരി ജനിച്ച വര്‍ഷം ഇതേ പ്രതി മറ്റൊരു കുട്ടിയേയും പീഡിപ്പിച്ചിരുന്നു. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം കേസില്‍ തനിക്ക് വധശിക്ഷ വിധിക്കരുതെന്ന് പ്രതി അസഫാക് ആലം കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മനപരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നും തന്റെ പ്രായം കണക്കിലെടുത്ത് ശിക്ഷാ വിധിയില്‍ ഇളവ് നല്‍കണമെന്നും വധ ശിക്ഷ വിധിക്കരുതെന്നുമാണ് പ്രതി കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രതിയുടെ ശിക്ഷയിന്മേല്‍ എറണാകുളം പോക്സോ കോടതിയിലാണ് വാദം നടന്നത്.

More Stories from this section

family-dental
witywide