കൊച്ചി: ആംബുലന്‍സുകളില്‍ ട്രസ്റ്റുകളുടെയും സ്‌പോണ്‍സര്‍മാരുടെയും പേരുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. കോഴിക്കോട്ടെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
ട്രസ്റ്റുകളുടെ പേര്, ചിഹ്നം, ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ പാടില്ലെന്നും സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ ചട്ടപ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം ആംബുലന്‍സുകളില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന കളര്‍ കോഡ് പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.