കാനഡയുമായുള്ള ബിസിനസ് ബന്ധം അവസാനിപ്പിച്ച് ആനന്ദ് മഹീന്ദ്ര ; റെയ്‌സൺ എയ്‌റോസ്‌പേസിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു

ന്യൂഡൽഹി: കാനഡയിലെ ബിസിനസ് ബന്ധം അവസാനിപ്പിച്ച് ആനന്ദ് മഹീന്ദ്ര ചെയർമാനായ മഹീന്ദ്ര ഗ്രൂപ്പ്. ഉപകമ്പനിയായ റെയ്‌സൺ എയ്‌റോസ്‌പേസിന്റെ കാനഡയിലുള്ള ബിസിനസ് പ്രവർത്തനവും അവസാനിപ്പിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പോരാട്ടം അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുന്ന സമയത്താണ് മഹീന്ദ്രയുടെ ഈ നിർണ്ണായക തീരുമാനം.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്‌ക്ക് റെയ്‌സൺ എയ്‌റോസ്‌പേസിൽ 11.18% ഓഹരിയുണ്ട്. എന്നാൽ ഇനി മുതൽ മഹീന്ദ്രയ്‌ക്ക് റെയ്‌സണുമായി ബിസിനസ് ബന്ധം ഉണ്ടാകില്ല . സ്റ്റോക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബിക്കും കമ്പനി ഈ വിവരം അറിയിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. റെയ്സൺ എയ്‌റോസ്‌പേസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ കാനഡ അധികൃതരിൽ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അറിയിപ്പ് കമ്പനിക്ക് നൽകിയിട്ടുണ്ടെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇതോടെ റെയ്സൺ കമ്പനി താൽക്കാലികമായി പ്രവർത്തനം നിർത്തി വച്ചേക്കും.

കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നിർമ്മിക്കാനാണ് റെയ്സ്ൺ കമ്പനിയെ ഉപകമ്പനിയായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര തെരഞ്ഞെടുത്തത് . മഹീന്ദ്ര തങ്ങളുടെ ട്രാക്ടറുകൾ അമേരിക്കയിലും കാനഡയിലും വിൽക്കുന്നുണ്ട്.

More Stories from this section

family-dental
witywide