നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന കുടുംബം ധ്യാനയോഗം ഒക്ടോബർ 6 മുതൽ

ഡാലസ്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റ ആഭിമുഖ്യത്തിൽ ഒക്ടോബർ 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അറ്റ്ലാന്റയിലുള്ള കാർമേൽ മാർത്തോമ സെന്ററിൽ വെച്ച് ഈ വർഷത്തെ കുടുംബ ധ്യാന യോഗം സംഘടിപ്പിക്കുന്നു. ‘സമൃദ്ധിയായ ജീവൻ’ (യോഹന്നാൻ സുവിശേഷം 10:10) എന്ന വിഷയമാണ് ഈ വർഷത്തെ സമ്മേളനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.

ഭദ്രാസനാധിപൻ റൈറ്റ് റവ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തിരുമേനിയെ കൂടാതെ, റവ. ഡോക്ടർ. വിക്ടർ അലോയോ ( കൊളംബിയ തിയളോജിക്കൽ സെമിനാരി) , റവ. ഡോക്ടർ. പ്രമോദ് സക്കറിയ(ന്യൂയോർക്ക്), ഡോക്ടർ. സിനി എബ്രഹാം (ഡാലസ്), സൂസൻ തോമസ് (ലോങ്ങ് ഐലൻഡ്), റോഷിൻ എബ്രഹാം (അറ്റ്ലാന്റാ) എന്നിവർ വ്യത്യസ്ത ക്ലാസുകൾക്ക് നേതൃത്വം നൽകും.

രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ www.mtcfamilyretreat.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.