അനില്‍ ആന്റണി ബിജെപിയുടെ ദേശീയ വക്താവ്

ന്യൂഡല്‍ഹി: അടുത്ത കാലത്ത് ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മകനോട് ആന്റണിയുടെ മകന്‍ ഏറ്റുമുട്ടുന്ന സാഹചര്യമൊക്കെ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ പുതുപ്പള്ളിയിലെ പട്ടികയില്‍ അനില്‍ ആന്റണി ഇടം കണ്ടില്ല. സ്ഥാനാര്‍ത്ഥിയായില്ലെങ്കിലും ബിജെപിയുടെ ദേശീയ വക്താവായി മാറിയിരിക്കുകയാണ് അനില്‍ ആന്റണി.

ബിജെപി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയാണ് ദേശീയ സെക്രട്ടറി കൂടിയായ അനില്‍ ആന്റണിയെ ദേശീയ വക്താവായി നിയമിച്ചത്. ദേശീയ വക്താവ് എന്ന നിലയിലുള്ള സംഘടന ചുമതല കൂടി അനില്‍ ആന്റണി വഹിക്കുമെന്ന് ജെ.പി.നദ്ദ അറിയിച്ചു.

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തിലാണ് അനില്‍ ആന്റണിയുടെ നിയമനം. ദേശീയ ഉപാദ്ധ്യക്ഷനായി എ.പി.അബ്ദുള്ളക്കുട്ടി തുടരം.

Anil Antony has been appointed as BJP National Spokesperson by President JP Nadda

More Stories from this section

family-dental
witywide