യുക്രെയിനില്‍ 49 പേരുടെ ജീവനെടുത്ത് വീണ്ടും റഷ്യന്‍ ആക്രമണം, റഷ്യ നടത്തിയത് ഭീകരാക്രമണമെന്ന് യുക്രെയിന്‍

കീവ്: യുക്രെയിനിലെ കാര്‍ക്കീവിലാണ് വീണ്ടും റഷ്യയുടെ ആക്രമണം ഉണ്ടായത്. ഒരു കഫേക്ക് നേരെയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്.. 49 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒമ്പത് വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ കഫേ പൂര്‍ണമായും പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റഷ്യയില്‍ നിന്ന് യുക്രെയിന്‍ തിരിച്ചുപിടിച്ച സ്ഥലത്തായിരുന്നു ഇന്നത്തെ ആക്രമണം. ഒരു അനുസ്മരണ ചടങ്ങിനായി ഒത്തുകൂടിയവരാണ് മരിച്ചത്.

സാധാരണ ജനങ്ങള്‍ ഉണ്ടായിരുന്ന കഫേയ്ക്ക് നേരെ റഷ്യ നടത്തിയ ആക്രമണം ഭീകരവാദമാണെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി പറഞ്ഞു. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളും സെലന്‍സ്കി എക്സിലൂടെ പങ്കുവെച്ചു.

റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും യുക്രെയിനില്‍ അതിശക്തമായ ആക്രമണങ്ങള്‍ റഷ്യ നടത്തുന്നത്. അന്താര്ഷ്ട്ര സമൂഹത്തിന്റെ വലിയ എതിര്‍പ്പ് തുടരുമ്പോഴും ആക്രമണത്തില്‍ അയവുവരുത്താനോ, യുദ്ധത്തില്‍ നിന്ന് പിന്മാറാനോ റഷ്യ തയ്യാറാകുന്നില്ല.

യുക്രെയിന് എല്ലാ പിന്തുണയും അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടയലാണ് ഇന്ന് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.

Another Russian attack in Ukraine 49 dead

More Stories from this section

family-dental
witywide